ബാഹുബലിയെ വെല്ലാൻ ചിരഞ്ജീവിയും വിജയ് സേതുപതിയും ബച്ചനും

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം സൈ റാ നരസിംഹ റെഡ്ഢിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. പുരാണകഥ പറയുന്ന ചിത്രത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ, കോളിവുഡ് താരം വിജയ് സേതുപതി തുടങ്ങിവലിയ താരനിര തന്നെ അണിനിരക്കുന്നു. 

സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രം ആന്ധ്രയിലെ ചരിത്ര നായകൻ ഉയ്യാലവാഡ നരസിംഹ റെഡ്ഢിയുടെ ജീവിതം പറയുന്നു.മലയാളത്തിൽ നിന്ന് ലേഡി സൂപ്പർസ്റ്റാർ നയൻതാര കന്നഡ സൂപ്പർതാരം സുദീപ്, ജഗപതി ബാബു, നാസർ, രവി കിഷൻ, മുകേഷ് റിഷി, രഘു ബാബു എന്നിവരും അണിനിരക്കുന്നു. ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായാണ്  ഉയ്യാലവാഡ നരസിംഹ അറിയപ്പെടുന്നത്. 1800 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹത്തെ 1847ൽ ബ്രിട്ടീഷ് സൈന്യം പിടികൂടി തൂക്കിക്കൊല്ലുകയായിരുന്നു. 

 എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമൻ. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരൺ ആണ്. ബഹുഭാഷാ റിലീസ് ആണ് ചിത്രം.  പരുചിരി ബ്രദേർസിന്റെയാണ് കഥ. സംഭാഷണം സായി മാധവ്

തനി ഒരുവിന്റെ തെലുങ്ക് റീമേയ്ക്ക്് ധ്രുവ് സംവിധാനം ചെയ്തത് സുരേന്ദർ റെഡ്ഢി ആയിരുന്നു.