കത്തികൊണ്ട് കുത്തിക്കീറുന്ന കുട്ടിയുടെ വിഡിയോ; കമൽഹാസന്റെ പ്രതികരണം

കമൽഹാസന്റെ മുഖമുള്ള ചിത്രം കത്തി ഉപയോഗിച്ച് ഒരു കുട്ടി കുത്തിക്കീറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘അവനെ വെറുതെ വിടരുത്, കുത്തിക്കീറണം’ എന്ന് പുറകിൽ നിന്ന് ആരോ കുട്ടികൾക്കായി പറഞ്ഞുകൊടുക്കുന്നതും വിഡിയോയിൽ കാണാം.

ഈ വിഡിയോ കമൽഹാസന്റെയും ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘എന്റെ കുട്ടികള്‍, എത്ര സങ്കടകരമാണിത്! ഇതിലും ഭേദം ഒരു കൊച്ചുകുട്ടി എന്നെ കുത്തിക്കൊത്തിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു! തമിഴ് സംസാരിക്കുന്ന പ്രായപൂർത്തിയായൊരാൾ കുറ്റസമ്മതം നടത്തുന്നത് തമിഴ് സഹോദര്യം പൊറുക്കില്ല. പ്രകൃതിയുടെ നിയമമനുസരിച്ച് ഒരു ദിവസം ഞാൻ മരിക്കും. എന്നാൽ അതുവരെ സന്തോഷവാനായിരിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചോളൂ. എന്നാലും ഞാൻ വിജയിക്കുക തന്നെ ചെയ്യും.’–കമൽ പറഞ്ഞു