സൽമാനെയും ഷാരൂഖിനെയും തകർത്ത് സൂര്യ

സൂര്യ നായകനാകുന്ന താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ രണ്ടാമത്തെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ട്വിറ്ററിൽ തരംഗമാകുന്നു. രണ്ടാമത്തെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി സൂര്യ ചെയ്ത ട്വീറ്റ് ആണ് 2017ലെ ഗോൾഡൻ ട്വീറ്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതുവരെ എഴുപതിനായിരത്തിന് മുകളിൽ ആളുകളാണ് ട്വീറ്റ് റിട്വീറ്റ് ചെയ്തത്. ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ട്വീറ്റ് ലൈക്ക് ചെയ്യുകയും ചെയ്തു.

ബോളിവുഡിൽ സല്‍മാന്‍, ഷാരൂഖ് എന്നിവരുടെ ചിത്രങ്ങൾക്കൊന്നും ഇത്രയും റിട്വീറ്റ് ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

വിജയ് ചിത്രം മേർസലിന്റെ ഫസ്റ്റ്ലുക്കിന് ലഭിച്ചത് ഇതുവരെ 65000 റിട്വീറ്റ്സ് ആണ്.