ജോലിക്കാരന്റെ വിവാഹം കുടുംബസമേതം നടത്തി സൂര്യ

കുടുംബബന്ധങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം തന്നെയാണ് സൂര്യ മാനുഷികബന്ധങ്ങൾക്കും നൽകുന്നത്. കുടുംബനാഥനെന്ന നിലയിൽ 100ൽ 100 മാർക്കും നൽകാവുന്ന താരമാണ് സൂര്യ. താരപരിവേഷമില്ലാതെ സൂര്യയും കുടുംബവും വീട്ടുജോലിക്കാരന്റെ വിവാഹം നടത്തിക്കൊടുത്ത ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

കുടുംബനാഥന്റെ സ്ഥാനത്തുനിന്ന് വരന് താലിയെടുത്തു നൽകി, വിവാഹം മംഗളമായി നടത്തി. വിവാഹത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയതും സൂര്യയും കുടുംബവുമായിരുന്നു. ഭാര്യ ജ്യോതിക, അനുജൻ കാർത്തി, അച്ഛന്‍ശിവകുമാര്‍, അമ്മ എന്നിവരും വിവാഹത്തില്‍പങ്കെടുത്തിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.