Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻപണയംവെച്ച് ക്യാമറാമാൻ; തീരനിലെ ആ മാസ് രംഗം

theeran-making

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഇറങ്ങിയതിൽവെച്ച് ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകളിൽ ഒന്നായിരുന്നു തീരൻ അധികാരം ഒൻട്ര്. എച്ച് വിനോദിന്റെ സംവിധാനവൈഭവവും കാർത്തിയുടെ ഗംഭീരപ്രകടനവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. റിയലിസ്റ്റിക്ക് ആയ ഫൈറ്റ് രംഗങ്ങളായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത.

പ്രശസ്ത തെന്നിന്ത്യൻ ആക്​ഷൻ കൊറിയോഗ്രഫർ ദിലീപ് സുബ്ബരയ്യൻ ആണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റർ. ഈ സിനിമയില്‍ ജീവൻപണയം വെച്ചാണ് അദ്ദേഹം ഫൈറ്റ് ഒരുക്കിയത്.

Theeran Making | Dhilip Subbarayan Reveals Inside Details | Karthi | US 194

ദിലീപ് സുബ്ബരയ്യന്റെ വാക്കുകൾ–

കാർത്തി മണ്ണിൽ നിന്നും ഉയർന്നുവരുന്ന ഷൂട്ട് ആണ് ഈ സിനിമയിലെ ഫൈറ്റ് സീക്വൻസിലെ ആദ്യ ഷോട്ട്. ഈ സിനിമയുടെ ചിത്രീകരണത്തിൽ മുഴുവനായി ഏകദേശം മൂന്നൂറ് കിലോമീറ്റർ കാർത്തി ഓടിയിട്ടുണ്ട്. കാരണം പെർഫക്ഷൻ കൃത്യമായി അദ്ദേഹത്തിനും വേണമായിരുന്നു.

രണ്ട് ബസുകൾക്കിടയിലുള്ള ഒരു ആക്​ഷൻ സീനുണ്ട്. അതിൽ രണ്ട് ഡ്രൈവർമാരും ഒരേ സ്പീഡിൽ ഓടിക്കണം. അതൊക്കെ ഒരു വിശ്വാസം ആണ്. ടീം വർക്കിന്റെ വിജയമാണ് ഫൈറ്റ് സീൻ ഇത്രയും റിയലിസ്റ്റിക് ആകാൻ കാരണം.

കൊച്ചിയിലെ കവർച്ചയും കാർത്തിയുടെ തീരൻ സിനിമയും

ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഗോസ്റ്റ് വില്ലേജ് എന്ന സ്ഥലത്താണ്. അതിന്റെ പേര് കിട്ടിയ കഥ കേട്ടാലേ ഞെട്ടും. ആ സ്ഥലത്തിന്റെ അമ്പത് കിലോമീറ്റര്‍ ചുറ്റളവിൽ ഒരാള് പോലും ഇല്ല. ഈ സ്ഥലത്ത് വിഷപ്പാമ്പ്, തേൾ എന്നിവ നിരവധി. രാവിലെ ഭയങ്കര ചൂടും രാത്രി തണുപ്പും. ഇതിനെയൊക്കെ താണ്ടി ഫൈറ്റേർസ് നന്നായി ജോലി ചെയ്തു. ഈ സിനിമയ്ക്കായി എനിക്ക് കിട്ടിയ പുരസ്കാരങ്ങൾ അവർക്കാണ് സമർപ്പിക്കുന്നത്.