Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കില്‍ പിന്തുടരുന്ന ആരാധകനെ കണ്ട് രജനി കാർ നിര്‍ത്തി !

rajanikanth-selfi

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് രജനീകാന്ത്. അദ്ദേഹത്തെ ഒരുനോക്ക് കാണുവാനും ഫോട്ടോ എടുക്കാനുമായി ആയിരക്കണക്കിന് ആരാധകര്‍ ചുറ്റും കൂടാറുണ്ട്. തന്റെ ആരാധകരെയെല്ലാം ചേർത്തുനിർത്തി സ്നേഹിക്കാനും അദ്ദേഹത്തിന് മടിയില്ല.

ഈ അടുത്തും അങ്ങനെയൊരു സംഭവം ഉണ്ടായി. രജനീകാന്ത് വീട്ടിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നത് കണക്കാക്കി ഒരു ആരാധകൻ അദ്ദേഹത്തെ പിന്തുടർന്നു. രജനിയുടെ വീട്ടിന് പുറത്തുനിന്ന ആരാധകൻ അദ്ദേഹത്തിന്റെ വണ്ടി പുറത്തിറങ്ങിയതും പുറകെ പിടിപ്പിച്ചു.

കുറച്ചുദൂരം എത്തിയപ്പോൾ രജനി തന്നെ ആരാധകനെ വണ്ടിയിൽ നിന്ന് കാണുകയും ഇടയ്ക്കുവച്ച് നിർത്തി എന്താകാര്യമെന്ന് ചോദിക്കുകയും ചെയ്തു. ‘തലൈവാ ഒരേ ഒരു ഫോട്ടോ തലൈവാ’–ഇതായിരുന്നു ആരാധകന് പറയാനുണ്ടായിരുന്നത്. അതിന് രജനിയുടെ മറുപടി ഇങ്ങനെ–‘അതിനെന്താടാ കണ്ണാ’.

ആരാധകൻ തന്നെയാണ് രജനിക്കൊപ്പമുള്ള ഫോട്ടോ സഹിതം ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.