മഹേഷ് ബാബു ചിത്രം ബ്രഹ്മോത്സവം; ടീസർ

മഹേഷ് ബാബു നായകനായി എത്തുന്ന ബ്രഹ്മോത്സവം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കാജല്‍ അഗര്‍വാള്‍,സാമാന്ത, പ്രണിത എന്നിവരാണ് നായികമാര്‍. ശ്രീകാന്ത് അഡാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതി ഒരു പ്രധാനവേഷത്തിൽ എത്തുന്നു.

അച്ഛനും മകനും തമ്മിലുള്ള ബന്ധവും, അമ്മയ്ക്ക് കുടുംബത്തോടുള്ള ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പി വി പി സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് ബാബുവും ശ്രീകാന്ത് അഡാലയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രഹ്മോത്സവം.