കബാലിയ്ക്ക് രണ്ടാം ഭാഗം

ഇന്ത്യ മുഴുവൻ തരംഗമായി മാറിയ രജനിയുടെ കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ പാ രഞ്ജിത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കബാലിയുടെ വിജയാഘോഷവേളയിൽ പങ്കെടുത്തുകൊണ്ടാണ് രഞ്ജിത് ഇക്കാര്യം സൂചിപ്പിച്ചത്.

നേരത്തെ നിർമാതാവ് കലൈപുലി എസ് താനും കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം എടുക്കാൻ താൽപര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രഞ്ജിത് തന്നെ തന്റെ അടുത്ത ചിത്രവും ചെയ്യണമെന്നും അത് കബാലി രണ്ടാം ഭാഗമാണെങ്കിൽ വളരെ സന്തോഷവുമെന്നായിരുന്നു താനു പറഞ്ഞത്.

സംവിധായകനും നിർമാതാവും താൽപര്യം പ്രകടിപ്പിച്ചതോടെ ആരാധകരും ആവേശത്തിലാണ്. എന്നാൽ സാക്ഷാല്‍ രജനികാന്തിന്റെ തീരുമാനമാണ് ഇനി ഏവർക്കും അറിയേണ്ടത്. കബാലി വിജയാഘോഷവേളയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. രജനിയുടെ തീരുമാനം ഉറ്റുനോക്കുകയാണ് സംവിധായകനും നിർമാതാവും ആരാധകരും.