ധനുഷ് ചിത്രത്തിൽ മഡോണ

ശാമിലിയെ പിൻതള്ളി ധനുഷിന്റെ പുതിയ ചിത്രത്തിൽ മഡോണ നായികയായി എത്തുന്നു. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന കോഡി എന്ന ചിത്രത്തിലാണ് ധനുഷിന്റെ നായികയായി പ്രേമം നായിക എത്തുക.

മറ്റുചിത്രങ്ങളുടെ തിരക്കുകൾ കാരണം ഡേറ്റ് ഇല്ലാതെ വന്നതിനെ തുടർന്നാണ് ശാമിലി ചിത്രത്തിൽ നിന്നും പിന്മാറാൻ കാരണമായത്. ധനുഷ് ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രത്തിൽ തൃഷ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിജയ് സേതുപതി നായകനായി എത്തുന്ന കാതലും കടന്തുപോകും എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ മഡോണ. ഈ ചിത്രം മാർച്ചിൽ റിലീസിനെത്തും. അതിനിടെയാണ് ധനുഷ് ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും മഡോണയെ തേടിയെത്തിയിരിക്കുന്നത്.