തൃഷയുടെ പിറന്നാൾ ആഘോഷം; വിഡിയോ കാണാം

തെന്നിന്ത്യൻ സുന്ദരി തൃഷയുടെ പിറന്നാൾ ആണ് മെയ് നാലിന്. അമ്മയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ചെറിയ ആഘോഷമായിരുന്നു ഇത്തവണ തൃഷയുടേത്. 1983ല്‍ കൃഷ്ണന്‍റെയും ഉമാ കൃഷ്ണന്‍റെയും മകളായി പാലക്കാട് ജനിച്ച ഈ പെണ്‍കുട്ടി ഇന്നറിയപ്പെടുന്നത് തമിഴ് - തെലുങ്ക് സിനിമകളിലെ താരറാണിമാരിൽ ഒരാളായാണ്.

സ്കൂള്‍ പഠനത്തിന് ശേഷം ചെന്നൈയിലെ എത്തിരാജ് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തൃഷ ആദ്യം ഉന്നം വച്ചത് മോഡലിംഗ് രംഗത്തായിരുന്നു. 1999ല്‍ മിസ് സേലം ആയി പ്രഖ്യാപിക്കപ്പെട്ടു. അതേ കൊല്ലം തന്നെ മിസ് ചെന്നൈയായി തെരഞ്ഞെടുക്കപ്പെട്ടു. ജോഡിയാണ് ആദ്യ ചിത്രം.

ഈയിടെയായി താരമൂല്യത്തിൽ ചെറിയൊരു ഇടിവ് സംഭവിച്ച താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഹൊറർ ചിത്രം നായകി, ധനുഷിന്റെ കൊടി എന്നിവയാണ് പുതിയ ചിത്രങ്ങൾ.