നടൻ കൃഷ്ണ ഹേമലതയെ കര്‍പ്പഴിപ്പിച്ചാച്ച്

തമിഴ്നടന്‍ കൃഷ്ണയ്ക്കെതിരെ കൊയമ്പത്തൂര്‍ പൊലീസ് സ്ത്രീധനപീഡനത്തിന് കേസെടുത്തു. ഭാര്യ ഹേമലതയുടെയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ കൃഷ്ണ ഭാര്യ ഹേമലതയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ ശാരീരികമായും മാനസികമായും ഭാര്യയില്‍ നിന്ന് പീഡനം അനുഭവിക്കുകയായിരുന്നെന്ന് ഹര്‍ജിയില്‍ കൃഷ്ണ കുലശേഖരന്‍ പറയുന്നു.

മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നതായും കുലശേഖരന്‍ പറയുന്നു. ഭാര്യയുടെ ഈ സ്വഭാവം സിനിമയിലെ തന്റെ ഭാവിയെ ബാധിച്ചെന്നും നടന്‍ പറയുന്നു.

എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടനെതിരെയും കുടുംബത്തിനെതിരെയുമാണ് ഹേമലതയുടെ പരാതി. മാത്രമല്ല ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും നടി ആരോപിക്കുന്നു. കൃഷ്ണയുടെ കൂടെ രണ്ടുമൂന്നുചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച തമിഴ് നടിയുമായി പ്രണയബന്ധമുണ്ടെന്നാണ് ഹേമലത പറയുന്നത്.

എന്തായാലും ഭാര്യയുടെ പരാതില്‍ പൊലീസ് കൃഷ്ണയ്ക്കെതിരെ കേസെടുത്തു. സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍റെ സഹോദരന്‍ കൂടിയാണ് കൃഷ്ണ,. കഴുക്‌, യമരിക്കു ഭയമേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്‌ കൃഷ്‌ണ. ആര്യയുടെ യച്ചന്‍ ആണ്‌ പുതിയ ചിത്രം.