അശ്ലീല സന്ദേശം അയച്ചവര്‍ക്ക് നടിയുടെ ചുട്ടമറുപടി

ഫേസ്ബുക്കില്‍ സെലിബ്രിറ്റികള്‍ പ്രത്യേകിച്ചും നടിമാര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അശ്ലീല കമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതിനെതിെര പ്രതികരിക്കാനൊന്നും പല നടിമാരും പോകാറുമില്ല.

എന്നാല്‍ തെന്നിന്ത്യന്‍ നടി വിശാഖാ സിംഗ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ട ആള്‍ക്ക് ചുട്ട മറുപടി തന്നെ കൊടുത്തു. ഒരാള്‍ക്കല്ല തനിക്കെതിരെ അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്ത മറ്റൊരാള്‍ക്കു കൂടി നടിയുടെ കയ്യില്‍ നിന്ന് കണക്കിന് കിട്ടി.

‘ എവരിബഡി ഈസ് സംബഡിസ് ഫോറിനര്‍ ’ എന്നെഴുതിയ ഒരു വെള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന വിശാഖയുടെ ഫോട്ടോയുടെ താഴെയാണ് ആരാധകന്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തത്.

വാചകം കൊള്ളാം പക്ഷേ അതിന്റെ സ്ഥാനം ശരിയല്ല എന്നാിരുന്നു വികാസ് സിംഗ് എന്ന ആരാധകന്റെ കമന്റ്. അതിന് നടിയുടെ മറുപടി ഇങ്ങനെ - 'വികാസ് സിംഗ്. നിങ്ങളെ കണ്ടാല്‍ വിദ്യാഭ്യാസവും വിവരവുമുള്ളവനായി തോന്നുന്നുണ്ട്. ടീ ഷര്‍ട്ടില്‍ എഴുതേണ്ടത് അവിടെ എഴുതണം., പിന്നെ തോളത്താണോ? അതോ കയ്യിലാണോ എന്ന് പറഞ്ഞുതരാമോയെന്ന് താരം ചോദിച്ചു. ഇത്തരം ബാലിശമായ കമന്റുകള്‍ ഇനിയും നിര്‍ത്താറായില്ലേ? നിന്നെപ്പോലെയുള്ളവന്മാരുണ്ടെങ്കില്‍ സ്ത്രീകളെയും സ്ത്രീകളുടെ സുരക്ഷാ കാര്യങ്ങളും ദൈവം തന്നെ നോക്കേണ്ടി വരുമെന്നായിരുന്നു താരത്തിന്റെ മറുപടി.

അശ്ലീല കമന്റ് നടത്തിയ മറ്റൊരു ആരാധകനും കിട്ടി പണി. എംഡി മസ്താകിം സെയ്ഫ് എന്നയാള്‍ ഫോട്ടോയ്ക്ക് കുറിച്ച കമന്റ് 'കാണാന്‍ കൊള്ളാം, മാറിടവും മനോഹരം' എന്നായിരുന്നു. എന്നാല്‍ ഈ കമന്റിട്ടയാള്‍ പ്രൊഫൈല്‍ പിക്ചറില്‍ നല്‍കിയിരിക്കുന്ന നിഷ്‌ക്കളങ്കയായ കുഞ്ഞിന്റെ ചിത്രം എടുത്തു മാറ്റാനായിരുന്നു താരത്തിന്റെ ആദ്യ മറുപടി. ധൈര്യമുണ്ടെങ്കില്‍ സ്വന്തം ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ഇടാനും താരം വെല്ലുവിളിച്ചു. താനൊരു പെണ്‍കുട്ടിയായതിനാല്‍ എല്ലാ സ്ത്രീകളെയും പോലെ തനിക്കും മാറിടമുണ്ടെന്നും നിന്റെ അമ്മ, സഹോദരി, ഭാര്യ, മുത്തശ്ശി, അമ്മായി, പെണ്‍സുഹൃത്തുക്കള്‍ ഇവര്‍ക്കെല്ലാം ഈ സാധനം ഇല്ലേയെന്നും അവരുടേതെല്ലാം കാണുമ്പോള്‍ മാറിടം കൊളളാമെന്ന് നീ പറയുമോയെന്നും ചോദിച്ചു. ഇപ്പോള്‍ പറഞ്ഞത് മുഖത്തുനോക്കി പറയാന്‍ നിനക്ക് ധൈര്യമുണ്ടോയെന്നും പേജില്‍ നിന്നും ഇറങ്ങിപ്പോടാ എന്നുമായിരുന്നു വിശാഖയുടെ മറുപടി.

സംഭവം മാധ്യമങ്ങളും സോഷ്യല്‍മീഡിയയും വാര്‍ത്തയാക്കിയതോടെ അഭിനന്ദനങ്ങളുമായി ഒരുപാട് പേര്‍ വിശാഖയുടെ പേജില്‍ എത്തി. എന്നാല്‍ പിന്നീട് താരം ആ വിവാദ ചിത്രം ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. ആരെയും പേടിച്ചല്ല ചിത്രം നീക്കം ചെയ്തതെന്നും പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തെന്നെന്നും വിശാഖ പറഞ്ഞു.

കണ്ണാ ലഡ്ഡു തിന്ന ആശയാ, ഒരു ഊരിലെ രണ്ടു രാജ എന്നീ സിനിമകളിലൂടെയാണ് വിശാഖ ശ്രദ്ധേയയായത്. ഫുക്രേ എന്ന ബോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.