അജിത്തിന്റെ കിടിലൻ ബൈക്ക് സ്റ്റണ്ട്; വിഡിയോ

ആക്​ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുകയാണ് സൂപ്പർതാരം അജിത്തിന്റെ ശീലം. അതിസാഹസികമായ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ അത്തരം രംഗങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് താല്‍പര്യം. അങ്ങനെയൊരു വിഡിയോ ആണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. നേരത്തെ മങ്കാത്ത എന്ന സിനിമയിലും അജിത്ത് ബൈക്ക് സ്റ്റണ്ട് നടത്തിയിട്ടുണ്ട്.

ഡ്യൂപ്പിന്റെ സഹായമില്ലാതെ അജിത്ത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന വിഡിയോ ആണ് വൈറലായി മാറിയത്. ബള്‍ഗേറിയയില്‍ ചിത്രീകരണം നടക്കുന്ന 'തല 57'നിലെ വിഡിയോ രംഗമാണിത്.

വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. കാജൽ അഗര്‍വാൾ, അക്ഷര ഹാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ.