യൂട്യൂബിൽ തല തരംഗം

തമിഴകത്തിന്‍റെ ‘തല’ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം വേതാളത്തിന്‍റെ ടീസറും സോങ് ടീസറും യൂട്യൂബിൽ തരംഗമാവുന്നു. 40 ലക്ഷം ആളുകളാണ് അപ്‌ലോഡ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ടീസർ കണ്ടത്. സോങ് ടീസറിനും വൻ വരവേൽപാണ് ലഭിച്ചിരിക്കുന്നത്.

വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വേതാളം. ശ്രുതി ഹാസൻ നായികയാകുന്ന ചിത്രത്തില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിക്കുന്നത് ലക്ഷ്മി മേനോനാണ്. സന്താനവും ചിത്രത്തിലുണ്ട്. ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ദീപാവലി റിലീസായി ചിത്രം എത്തും.