Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കുട്ടിത്തല’യ്ക്ക് ഒരു വയസ്

kuttythala-birthday

തമിഴ്സൂപ്പർതാരം അജിത്തിന്റെയും നടി ശാലിനിയുടെയും മകൻ ആദ്വിക് എന്ന ‘കുട്ടിത്തല’യുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു മാർച്ച് രണ്ടിന്. അജിത്തും ശാലിനിയും തങ്ങളുടെ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ ഹോട്ടലിൽ ആണ് ആദ്വിക്കിന്റെ പിറന്നാൾ ആഘോഷിച്ചത്.

ആരാധകരാകട്ടെ കുട്ടിത്തലയുടെ ഫ്ലക്സ്‌വച്ച് പിറന്നാൾ പൊടിപൊടിച്ചു. സോഷ്യൽമീഡിയയിലും കുട്ടിത്തലയുടെ പിറന്നാൾ തരംഗമായി മാറി. കൂടാതെ അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങളിലും ആരാധകർ മധുരപലഹാരങ്ങളുമായി ചെന്നിരുന്നു.

kuttythala

ആദ്വികിന്റെ ജനനം തന്നെ സോഷ്യൽമീഡിയയിൽ അജിത്തിന്റെ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് അജിത്തിനും ശാലിനിയ്ക്കും ആദ്വിക് പിറക്കുന്നത്.

ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുമുണ്ട്. അനുഷ്‌ക എന്ന് പേരിട്ട് വിളിയ്ക്കുന്ന കുട്ടിക്ക് ഇപ്പോള്‍ എട്ട് വയസ്സ് തികഞ്ഞു. 2000ത്തിലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും വിവാഹം.മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായിരുന്ന ശാലിനി വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു.