വൃദ്ധയും രോഗിയുമായ ആരാധികയുടെ ആഗ്രഹം പൂർത്തീകരിച്ച് അല്ലു

ആരാധകരോടുള്ള സ്നേഹം പലതാരങ്ങളും പ്രകടിപ്പിക്കാറുണ്ടെങ്കിലും അതിലുമൊരു വ്യത്യസ്ത അല്ലു കാണിച്ചു. സുന്ദരിമാരെ കാണുന്പോൾ മാത്രം കൈവീശികാണിക്കുന്ന ചിലതാരങ്ങൾക്കൊരു മാതൃക കൂടിയാണ് അദ്ദേഹം കാണിച്ചുതന്നിരിക്കുന്നത്.

വൃദ്ധയും രോഗിയുമായ ഒരു ആരാധികയുടെ ആഗ്രഹമാണ് അല്ലു സഫലമാക്കിയത്. വിജയവാഡയിൽ താമസിക്കുന്ന ഈ ആരാധികയ്ക്ക് അല്ലുവിനെ ഒന്ന് നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹമായിരുന്നു. പ്രായമാകുന്നതിനോടൊപ്പം അസുഖവും കൂടുതലായിരുന്ന ആരാധിക അല്ലുവിന്റെ ചിത്രങ്ങളാണ് സ്വന്തം മുറിയിലും സൂക്ഷിച്ചിരുന്നത്.

അങ്ങനെ കഴിഞ്ഞ ദിവസം സാക്ഷാൽ അല്ലു തന്നെ അവരുടെ വീട്ടിലെത്തി. പ്രിയപ്പെട്ട ആരാധികക്കൊപ്പം ഒരുപാട് നേരം ചിലവഴിച്ച ശേഷമാണ് അല്ലു മടങ്ങിയത്.