പൊതുവേദിയിൽ അല്ലു പൊട്ടിക്കരഞ്ഞു

പ്രമുഖ തെലുങ്ക് ചാനലിന്റെ അവാർഡ് ദാനചടങ്ങ് കഴിഞ്ഞ ദിവസം ഹൈദരാബാദ് നടന്നിരുന്നു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി താരങ്ങൾ അവാർഡിന് എത്തുകയും ചെയ്തു. മെഗാ സ്റ്റാർ ചിരഞ്ജീവി, സൂര്യ, രാം ചരൺ, റാണ ദഗുപതി, അല്ലു അർജുന്‍ എന്നിവരായിരുന്നു ചടങ്ങിലെ പ്രധാനതാരങ്ങൾ.

ചിരഞ്ജീവിയുടെ ഡാൻസും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം. ചിരഞ്ജീവിയുടെ ഡാൻസ് കാണാൻ ആരാധകരെ പോലെ താരങ്ങളും ആവേശത്തിലായിരുന്നു. എല്ലാവരും കൈയടിച്ച് വരവേറ്റപ്പോൾ ഒരാൾ മാത്രം കരയുകയായിരുന്നു.

യുവതാരം അല്ലു അർജുനാണ് തന്റെ പ്രിയനടന്റെ ഡാൻസ് കണ്ട ശേഷം വികാരനിർഭരനായി പൊട്ടിക്കരഞ്ഞത്. അല്ലുവിന്റെ ഇഷ്ടനടനും ചിരഞ്ജീവി തന്നെ.

എന്നാൽ അല്ലുവിന്റെ കരച്ചിൽ സോഷ്യൽമീഡിയ ആഘോഷമാക്കി. ചിരഞ്ജീവിയുടെ മകൻ രാം ചരൺ ഭാവവ്യത്യാസങ്ങളില്ലാതെ ഡാൻസ് കാണുമ്പോൾ അല്ലു മാത്രം എന്തിന് കരയണമെന്നായിരുന്നു വിമർശകരുടെ ചോദ്യം.