ധനുഷിനും തൃഷയ്ക്കുമൊപ്പം ‘കൊടി’യുമായി അനുപമ

ധനുഷ്, അനുപമ, തൃഷ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന കൊടി എന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പൂർത്തിയായി. ധനുഷ് ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം അനുപമയുടെ ആദ്യ തമിഴ് ചിത്രമാണ്.

എതിര്‍നീച്ചല്‍, കാക്കിച്ചട്ടൈ എന്നീ സിനിമകള്‍ക്കു ശേഷം ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്യാമിലിയെയും പിന്നീട് മഡോണയയെയും പരിഗണിച്ചിരുന്നു. പിന്നീട് നറുക്ക് വീണത് അനുപമയ്ക്ക്.

വണ്ടര്‍ബാര്‍ ഫിലിംസിനു വേണ്ടി ധനുഷ് തന്നെ നിർമിക്കുന്ന കൊടിയുടെ സംഗീത സംവിധാനം സന്തോഷ് നാരായണനാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വെങ്കിടേഷ്.