Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഫലം വിലങ്ങുതടിയായി; അർണോൾഡ് പുറത്ത്

arnold-shankar അർണോൾഡ്, രജനി, ശങ്കർ

ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2 വിൽ നിന്നും ഹോളിവുഡ് സൂപ്പർതാരം അർണോൾഡിനെ നീക്കി. പ്രതിഫലം കൂടുതൽ ചോദിച്ചതിനാലാണ് താരത്തെ ചിത്രത്തിൽ നിന്നും മാറ്റിയതെന്നാണ് ശങ്കറിനോട് അടുത്തവൃത്തങ്ങൾ പറയുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ശങ്കർ അർണോൾഡിനെ സമീപിച്ചത്.

അദ്ദേഹത്തിന് പകരം ഇപ്പോൾ ഒരു ബോളിവുഡ് നടനുമായി കരാർ ഒപ്പിട്ടെന്നാണ് കേൾക്കുന്നത്. 25 ദിവസത്തേക്ക് 120 കോടിയായിരുന്നു പ്രതിഫലമായി അര്‍ണോള്‍ഡ് ആവശ്യപ്പെട്ടത്.

ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. എ ആർ റഹ്മാ‍ൻ സംഗീതം നിർവഹിക്കുന്നു.