അരുള്‍നിധി വിവാഹിതനായി

തമിഴ് യുവതാരം അരുള്‍നിധി വിവാഹിതനായി. കീര്‍ത്തനയാണ് വധു. കരുണാനിധിയുടെ ചെറുമകനാണ് അരുള്‍നിധി (സ്റ്റാലിന്റെ സഹോദരന്‍ തമിഴരശിന്റെ മകന്‍).

രജനീകാന്ത്, വിവേക്, സത്യരാജ്, വിജയകുമാര്‍, അരുണ്‍ വിജയ്, പ്രഭു എന്നിവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

വംശം എന്ന ചിത്രത്തിലൂടെയാണ് അരുള്‍നിധി സിനിമാരംഗത്തെത്തുന്നത്. അരുള്‍നിധി നായകനായ 'മൗനഗുരു' എന്ന ചിത്രം വന്‍ വിജയം കൈവരിക്കുകയുണ്ടായി. ഡിമോണ്ട് കോളനിയാണ് അരുള്‍നിധിയുടെ പുതിയ ചിത്രം.