അല്‍ഫോൻസ് പുത്രൻ ചിത്രത്തിൽ അരുൺ വിജയ്

അല്‍ഫോൻസ് പുത്രൻ, അരുൺ വിജയ്

മലയാളത്തില്‍ സൂപ്പർഹിറ്റായി മാറിയ പ്രേമത്തിന് ശേഷം അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് അൽഫോൻസ് പുത്രൻ. തമിഴ്താരം അരുൺ വിജയ് ആകും അൽഫോൻസിന്റെ പുതിയ ചിത്രത്തിലെ നായകനെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.

അജിത് നായകനായി എത്തിയ യെന്നൈ അറിന്താലിലെ അരുണിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം അൽഫോൻസും അരുൺ വിജയിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

അല്‍ഫോൻസിന്റെ അടുത്ത ചിത്രം തമിഴിലും മലയാളത്തിലും ഒരുക്കുമെന്നും ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർതാരത്തിനൊപ്പം അരുൺ വിജയ് എത്തുമെന്നും റിപ്പോർട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.