ചൈനയിൽ കോടികൾ വാരി ബാഹുബലി

കബാലി ലോകം കീഴടക്കുമ്പോൾ രാജമൗലി ചിത്രമായ ബാഹുബലി ചൈന കീഴടക്കുന്നു. കബാലി റിലീസ് ചെയ്ത ജൂലൈ 22ന് തന്നെയാണ് ബാഹുബലിയും ചൈനയിലെ അയ്യായിരം സ്ക്രീനുകളിൽ റിലീസിനെത്തിയത്.

ഇന്ത്യയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകർത്തെറിഞ്ഞ ചിത്രത്തിന് ചൈനയിലും മികച്ച പ്രകടനം നടത്താനായി. റിലീസ് ദിനത്തില്‍ 1.2 ലക്ഷം ഡോളറാണ് ചിത്രം നേടിയത്. ആദ്യവാരം ചിത്രം വാരിക്കൂട്ടിയത് 3.9 കോടി രൂപയാണ്. പ്രമുഖ ചൈനീസ് വിതരണ കമ്പനിയായ ഇ സ്റ്റാര്‍സ് ഫിലിംസാണ് ബാഹുബലി വിതരണം ഏറ്റെടുത്തത്.

ചൈനയിലെ ബോക്സ്ഓഫീസ് പണം വാരി പടങ്ങളുടെ ആദ്യ പത്തിൽ ഒൻപതാമതായി ബാഹുബലി ഇടം നേടിയിട്ടുണ്ട്. വലിയൊരു സിനിമാ മാര്‍ക്കറ്റ് ആണ് ചൈനയിലേതെങ്കിലും ഇന്ത്യൻ ചിത്രങ്ങൾക്ക് സ്വാധീമുണ്ടാക്കുക വലിയ ബുദ്ധിമുട്ടാണ്. പികെ മാത്രമാണ് അക്കൂട്ടത്തിൽ പൈസവാരി ലാഭമുണ്ടാക്കിയ ഏക ചിത്രം. പികെയുടെ കലക്ഷൻ ലഭിക്കില്ലെങ്കിലും ബാഹുബലി ശ്രദ്ധിക്കപ്പെടുമെന്ന കാര്യം തീർച്ച.