ബാഹുബലി ബ്രഹ്മാണ്ഡം തന്നെയെന്ന് ശങ്കര്‍

ബാഹുബലി ഇതിഹാസ ചിത്രമാണെന്ന് സംവിധായകന്‍ ശങ്കര്‍. ഇതിഹാസ ആശയവും കാവ്യഭാവനയുമാണ് ബാഹുബലിയുടെ പ്രത്യേകതയെന്ന് ശങ്കര്‍ പറയുന്നു.

ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളും സൂപ്പര്‍ ഹീറോയിസവും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യരംഗങ്ങളും കൃതമായി ആവിഷ്കരിക്കാന്‍ സംവിധായകന് കഴിഞ്ഞെന്നും ശങ്കര്‍ പറഞ്ഞു. രാജമൗലിയ്ക്കും ടീമിനും എല്ലാ ആശംസകളും നേരാനും അദ്ദേഹം മറന്നില്ല.