ബാംഗ്ലൂർ ഡെയ്സ് തമിഴ്; മോഷൻ പോസ്റ്റർ

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് റീമേയ്ക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ബാംഗ്ലൂർ നാട്കൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി, ശ്രീദിവ്യ, സമാന്ത, പാർവതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചസൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. തെലുങ്ക് സംവിധായകനായ ബൊമ്മറില്ലു ഭാസ്‌കറാണ് ചിത്രം തമിഴിലും തെലുങ്കിലുമായി ഒരുക്കുന്നത്.