ശരത്കുമാറിന്റെ പരാജയം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് രാധിക

ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ ദയനീയ പരാജയം മൂലം ശരത്തിന്റെയും ഭാര്യ രാധികയുടെയും പതിനഞ്ച് വര്‍ഷക്കാലത്തെ സിനിമാ രാഷ്ട്രീയത്തിനാണ് അവസാനമായത്.

വിശാലിനെയും കൂട്ടരെയും വെല്ലുവിളിച്ച ശരത് കുമാറിന് ഈ തോൽവി അപമാനമായി മാറുകയും ചെയ്തു. നാണക്കേട് സഹിക്കാന്‍ കഴിയാതെ രാധിക ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചെന് തമിഴ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൂങ്ങി മരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുവെന്ന് രാധിക തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്രേ.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശരത്ത് കുമാര്‍ പൊട്ടിക്കരEßøáKá. 15 വര്‍ഷമായി ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും താനൊരു അഴിമതിക്കാരനല്ലെന്നും ശരത് കുമാര്‍ പറഞ്ഞു.

നടികര്‍ സംഘത്തെ ഇനി നാസര്‍ വിശാല്‍ സഖ്യം നയിക്കും. ഇരുവരുമാണ് പുതിയ പ്രസിഡന്‍റും സെക്രട്ടറിയും. നിലവിലെ ഭാരവാഹികളായ ശരത്കുമാറിനെയും രാധാരവിയെയും യഥാക്രമം 109 വോട്ടുകള്‍ക്കും 307 വോട്ടുകള്‍ക്കുമാണ് തോല്‍പ്പിച്ചത്. ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച കാര്‍ത്തി 413 വോട്ടുകള്‍ക്ക് എസ്എസ് ആര്‍ കണ്ണനെ പരാജയപ്പെടുത്തി.

അസോസിയേഷന്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാണിജ്യ സമുച്ചയം നിര്‍മിക്കുന്നതിന്, സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

ഇടപാടിനു പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു പാണ്ഡവ അണിയുടെ ആരോപണം. അതിനാല്‍ നിലവിലെ കരാര്‍ റദ്ദാക്കി അംഗങ്ങളില്‍ നിന്നു പണം സ്വീകരിച്ച് കെട്ടിടം നിര്‍മിക്കണമെന്നു വിശാല്‍ വിഭാഗവും അതിനാകില്ലെന്നു ശരത് കുമാര്‍ വിഭാഗവും ഉറച്ചു നിന്നതോടെയാണ് വാശിയേറിയ തിര‍ഞ്ഞെടുപ്പിലേക്ക് നീണ്ടത്.