വിജയ്കാന്തിന്‍റെ യോഗ കണ്ടാല്‍ ചിരിച്ച് മരിക്കും

അന്തര്‍ദേശീയ യോഗ ദിനത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം നടത്തിയ യോഗ പരിപാടിയില്‍ പങ്കെടുക്കാന്‍ ദേശീയ നേതാക്കളടക്കം നിരവധി ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ മുര്‍പ്പൊക്ക് ദ്രാവിഡ കഴകം നേതാവ് വിജയകാന്ത് നടത്തിയ യോഗ ചിരിക്കാനുള്ള വകയായി.

ക്യാപ്റ്റന്‍ വിജയകാന്തിനൊപ്പം നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും യോഗയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യോഗ കണ്ടു പഠിച്ച് ചെയ്യാന്‍ പാടുപെടുന്ന വിജയ്കാന്തിന്‍റെ ശ്രമങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്.

യോഗ എല്ലാവരും എല്ലാദിവസവും മുടങ്ങതെ ചെയ്യണമെന്നും തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം യോഗയാണെന്നും വിജയ്കാന്ത് പറഞ്ഞു. മുന്‍പ് 108 പത്മാസനം മുടങ്ങാതെ ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.