ആറുകോടി നയൻസ് തന്നിട്ടില്ല; വാർത്ത വ്യാജമെന്ന് ധനുഷ്

ധനുഷ്, നയൻതാര

നാനും റൗഡി താൻ സിനിമയുടെ ചിത്രീകരണത്തിനിടെ ധനുഷുമായി സംവിധായകൻ വിഘ്നേശ് ശിവന് പ്രശ്നങ്ങളുണ്ടായെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രീകരണം നീണ്ടുപോയത് സംവിധായകന്റെ കുഴപ്പം മൂലമാണെന്നും ഇതുമൂലം സിനിമയുടെ നിർമാതാവായിരുന്ന ധനുഷിന് വൻസാന്പത്തിക നഷ്ടം സംഭവിച്ചെന്നുമായിരുന്നു വാർത്ത വന്നത്.

തുടർന്ന് ചിത്രത്തിലെ നായികയായിരുന്ന നയൻതാര ആറുകോടി രൂപ നൽകി കടം തീർത്തെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ അതൊക്കെ വെറും വ്യാജവാർത്തകളായിരുന്നുവെന്നും ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിച്ച മുഴുവൻ തുകയും വണ്ടർബാർ ഫിലിംസിന്റെ പേരിലാണെന്ന് ധനുഷ് പറയുന്നു.

സിനിമയുടെ ചിത്രീകരണം ഉദ്ദേശിച്ചതിലും കൂടുതൽ നീണ്ടുപോയത് കുറച്ചു പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ നയൻതാര ഒരു പൈസപോലും ഈ സിനിമ പൂർത്തീകരിക്കുന്നതിനായി ചിലവാക്കിയിട്ടില്ല. ധനുഷ് പറഞ്ഞു.