ഉമ തർമനൊപ്പം ധനുഷ് ഹോളിവുഡിലേക്ക്

തമിഴകത്തും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച യുവതാരം ധനുഷ് ഹോളിവുഡിലേക്ക്. ഇറാൻ–ഫ്രഞ്ച് സംവിധാകനായ മർജാനെ സത്രാപി സംവിധാനം ചെയ്യുന്ന ദ് എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദ് ഫക്കീർ ഹു ഗോട്ട് ട്രാപ്പ്ഡ് ഇൻ ആൻ ഇകിയ കബേർഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നായകനായി ധനുഷ് എത്തുക.

ഹോളിവുഡ് നടി ഉമ തർമൻ, അലക്സാൻഡ്ര ദദാരിയോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങൾ. അജ എന്ന രസികനായ ഒരു മാജിക്ക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുക.

ഇന്ത്യ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളാകും ലൊക്കേഷൻ.