ധനുഷ് ഹോളിവുഡിലേയ്ക്ക്

തമിഴകത്തും ബോളിവുഡിലും മിന്നിത്തിളങ്ങുന്ന സൂപ്പര്‍താരം ധനുഷ് ഇനി ഹോളിവുഡിലേയ്ക്ക്. പ്രശസ്ത സംവിധായകനായ മര്‍ജാനി സത്രപി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നായകനാകാന്‍ ധനുഷിനെ പരിഗണിച്ചെന്നാണ് വാര്‍ത്ത.

ഒരു ഫ്രഞ്ച് നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിക്കുന്ന ചിത്രമാണിത്. ധനുഷിന് പുറമെ രണ്ട് ബോളിവുഡ് താരങ്ങള്‍ കൂടി ചിത്രത്തില്‍ പ്രധാനതാരങ്ങളാകുന്നുണ്ട്. എന്നാല്‍ ധനുഷിന്‍റെ കഥാപാത്രത്തിനാകും ചിത്രത്തില്‍ കൂടുതല്‍ പ്രധാന്യം.