ഇരുമുഗനിൽ വിക്രത്തിന്റെ മകനെന്താ റോൾ?

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം നായകനാകുന്ന ഇരുമുഗൻ. സിനിമയുടെ ട്രെയിലർ കണ്ടുകഴിഞ്ഞ പ്രേക്ഷകർ ഇരട്ടി ആവേശത്തിലാണ്. വിക്രം ഡബിൾ റോളിൽ എത്തുന്നു എന്നതാണ് വലിയ പ്രത്യേകത. അതും വില്ലനും നായകനുമായി.

ലൗവ് എന്നാണ് സിനിമയിൽ വിക്രത്തിന്റെ വില്ലൻ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ സ്റ്റൈലും ലുക്കും വേറിട്ടതാക്കാൻ വിക്രത്തെ സഹായിച്ചത് മകൻ ധ്രുവ് ആണ്. ട്രാൻസ്ജെൻഡറായ ഈ കഥാപാത്രത്തിന്റെ ഓരോ ചലനങ്ങളും സംഭാഷണരീതിയും വിക്രത്തിന് പറഞ്ഞുകൊടുത്തത് ധ്രുവ് ആയിരുന്നു.

മാത്രമല്ല ഈ കഥാപാത്രം മറ്റു വില്ലന്മാരെപ്പോലെ തോക്കോ മറ്റ് ആയുധങ്ങളോ ഉപയോഗിക്കുന്നില്ല.