ബാഹുബലി ആദ്യ ഭാഗത്തിൽ ഗ്ലാമർ രംഗങ്ങളിൽ നിറഞ്ഞു നിന്ന കഥാപാത്രമായിരുന്നു തമന്നയുടെ അവന്തിക. ചിത്രത്തിലെ ഗാനരംഗത്തിൽ അതീവഗ്ലാമറായി എത്തിയ തമന്നയുടെ പ്രകടനം വിവാദത്തിന് വഴിവെക്കുകയും ചെയ്തു. പ്രഭാസിന് മുന്നിൽ അർദ്ധനഗ്നയായി എത്തുന്നതായിരുന്നു ആ രംഗം.
പച്ചൈ തീ എന്ന ഗാനരംഗത്തില്‍ നായികയായ അവന്തികയുടെ സമ്മതമില്ലാതെ നായകന്‍ ബാഹുബലി വസ്ത്രാക്ഷേപം നടത്തുകയായിരുന്നുവെന്നും ഇത് റേപ്പിന് തുല്യമാണെന്നായിരുന്നു നിരൂപകര്‍ക്കിടയില്‍ നിന്നുയര്‍ന്ന പ്രധാന വിമര്‍ശനം.
എന്നാൽ ആ രംഗത്തിൽ അർദ്ധനഗ്നയായി അഭിനയിച്ചിട്ടില്ലെന്ന് തമന്ന വ്യക്തമാക്കുന്നു. ‘സിനിമയിലെ ആ രംഗവും അത് യഥാർത്ഥത്തിൽ ചിത്രീകരിച്ചതും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട്. സിനിമയിലെ പല ടെക്നിക്കുകൾ ഉപയോഗിച്ചാണ് ആ രംഗത്തിന് ഇത്രയേറെ അഴക് വന്നത്.– തമന്ന വ്യക്തമാക്കി.
ആദ്യ ഭാഗത്തിൽ എന്റെ കഥാപാത്രത്തിന് ഡാൻസും പാട്ടും മാത്രമേ ഉണ്ടായിരുന്നൊള്ളൂ. രണ്ടാം ഭാഗത്തിൽ അങ്ങനല്ല. ഒരുപാട് ആക്ഷൻ രംഗങ്ങളുണ്ട്. ഇതിനായി കുതിരസവാരിയും വാൾപ്പയറ്റും പഠിച്ചു. തമന്ന പറയുന്നു.
ബാഹുബലി ഇറങ്ങിയ ശേഷം ആളുകൾ എപ്പോഴും ചോദിക്കുന്ന ചോദ്യമുണ്ട്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന് ? പക്ഷേ എനിക്ക് അത് പറയാനാകില്ല. അങ്ങനെയൊരു കരാർ ആണ് ഈ സിനിമയുടെ നിർമാതാക്കളുമായി ഞാൻ ഒപ്പിട്ടിരിക്കുന്നത്. എന്തായാലും ഈ വലിയ ചോദ്യത്തിന് രണ്ടാം ഭാഗം ഉത്തരം നൽകും. തമന്ന പറഞ്ഞു.