മാതൃദിനത്തില്‍ അമ്മയ്ക്കായി ക്ഷേത്രം പണിത് ലോറന്‍സ്

നടന്‍, സംവിധായകന്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ പ്രശസ്തനായ രാഘവ് ലോറന്‍സ് തന്‍റെ അമ്മയ്ക്കായി ക്ഷേത്രം പണിയുന്നു. ലോകമാതൃദിനത്തില്‍ അമ്മ കണ്‍മണി ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടു.

ലോറന്‍സിന്റെ ജന്മനാടായ തമിഴ്‌നാട്ടിലെ അംബത്തൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. തന്റെ വളരെ നാളത്തെ സ്വപ്നമാണ് ഇതെന്നും മക്കള്‍ക്കായി കഷ്ട്ടപ്പെടുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ ക്ഷേത്രം സമര്‍പ്പിക്കുന്നുവെന്നും ലോറന്‍സ് പറഞ്ഞു. അമ്മയുടെ പ്രതിമയും ഇതിനോടൊപ്പം സ്ഥാപിക്കുന്നുണ്ട്. അതിനായുള്ള പ്രതിമ രാജസ്ഥാനില്‍ നിര്‍മിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകും.

ലോറന്‍സ് ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ കാഞ്ചന 2 തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.