കബാലി ടീസർ കണ്ട സാക്ഷാൽ രജനിയുടെ പ്രതികരണം

ഇന്ത്യ മുഴുവൻ തരംഗമാകുകയാണ് രജനിയുടെ പുതിയ ചിത്രം കബാലിയുടെ ടീസർ. 22 മണിക്കൂറുകള്‍കൊണ്ട് 50 ലക്ഷം ആളുകളാണ് കബാലി ടീസർ യൂട്യൂബിലൂടെ മാത്രം കണ്ടത്. ഷാരൂഖ് ഖാന്റെ ദിൽവാലേ എന്ന സിനിമുയുടെ റെക്കോർഡും കബാലി പഴങ്കഥയാക്കി. 22 മണിക്കൂറുകൾ കൊണ്ട് 35 ലക്ഷം ആളുകളായിരുന്നു ദിൽവാലേ ടീസർ കണ്ടത്.

സിനിമാലോകം മുഴുവൻ ടീസറിനെ പ്രശംസിച്ച് പറയുമ്പോൾ രജനിക്കെന്താണ് പറയാനുള്ളതെന്ന് കേൾക്കാം. വളരെ സന്തോഷമുണ്ടെന്നും എന്നെപ്പോലെ തന്നെ ഈ ടീസർ നിങ്ങളും ഇഷ്ടപ്പെടുന്നുവെന്നറിഞ്ഞതിൽ നന്ദിയുണ്ടെന്നും രജനി അറിയിച്ചു.

റിലീസ് ചെയ്യുന്നതിന് മുൻപെ രജനീകാന്തിനെ ടീസർ കാണിച്ചിരുന്നുവെന്ന് സംവിധായകനായ രഞ്ജിത് പറയുന്നു. അദ്ദേഹം ഒരുതെറ്റ് പോലും ടീസറിൽ ചൂണ്ടിക്കാണിച്ചില്ല. ഞങ്ങളുടെ കൂട്ടത്തിലെല്ലാവരും മൂന്നും നാലും തവണയാണ് ടീസർ കണ്ടത്.