Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്തിരൻ 2വിൽ രജനിയേക്കാൾ പ്രതിഫലം അക്ഷയ് കുമാറിന്

rajinikanth-akshay-kumar

ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രമായ യന്തിരൻ 2വിൽ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറാണ്. ഹോളിവുഡ് താരം അർണോൾഡ് ഷ്വാർസ്നെഗർ, ആമിർ ഖാ‍ന്‍, ഹൃതിക് റോഷൻ എന്നീ താരങ്ങളെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നു. അവസാനനിമിഷം വരെ അർണോൾഡ് ഉണ്ടാകുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാൽ ആ തീരുമാനം മാറി.

യന്തിരന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് അക്ഷയ് കുമാറിലേക്കെത്തുന്നത്. ലൈകയുടെ തന്നെ ബ്ലോക്ബസ്റ്റർ ചിത്രം കത്തിയുടെ ഹിന്ദി റീമേക്കിൽ അക്ഷയ് കുമാർ ആണ് നായകൻ. ഈ കരാർ ഒന്നുകൂടി പുതുക്കി രണ്ടു ചിത്രങ്ങളുടേതാക്കി. യന്തിരൻ 2വിൽ രജനീകാന്തിനേക്കാൾ പ്രതിഫലം കൈപ്പറ്റുന്നത് അക്ഷയ് കുമാര്‍ ആണ്. എന്നാൽ എത്ര രൂപയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ ഇതേ വേഷത്തിനായി 100 ദിവസത്തേക്ക് അർണോൾഡ് ആവശ്യപ്പെട്ടിരുന്നത് 120 കോടിയായിരുന്നു. 450 കോടിയാണ് യന്തിരൻ 2വിന്റെ ബഡ്ജറ്റ്. പ്രൊഡക്ഷൻ കോസ്റ്റ് മാത്രം 250 കോടി.

ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യമാണ്. ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ബാഹുബലി 2 ന്റെ തിരക്കിലാണ് സാബു ഇപ്പോൾ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതികവിധഗ്ദരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനികമൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കന്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്. 

Your Rating: