എന്തോ തൃഷയെ ഇഷ്ടമാണ് ആളുകൾക്ക്

കാലമേറെയായി തൃഷ എന്ന പെൺകുട്ടി തമിഴ് സിനിമയിലെ മിന്നും താരമായിട്ട്. ശാലീന സൗന്ദര്യം ആവോളമുള്ള തൃഷയ്ക്ക് മുമ്പ് വന്നവരും പിന്നാലെ എത്തിയവരുമൊക്കെ തിരശീലയ്ക്ക് പിന്നിലായിട്ടും ഇപ്പോഴും കൈനിറയെ സിനിമകളുമായി തൃഷ തമിഴകത്തിന്റെ രാജകുമാരിയായി വാഴുകയാണ്.

പുതിയ തമിഴ്-തെലുങ്ക് സിനിമയായ ‘നായകി’യുടെ ഷൂട്ടിങ്ങിനിടെ ആയിരക്കണക്കിനാളുകളാണ് തൃഷയെ കാണാനെത്തിയത്. സഹീരാബാദ് എന്ന തെലങ്കാനയിലെ ചെറുഗ്രാമത്തിൽ 4 ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇൗ 4 ദിവസവും ആയിരങ്ങളാണ് തൃഷയെ കാണാനെത്തിയതെന്നും സൂപ്പർ താരങ്ങൾക്ക് പോലും ഇത്തരത്തിൽ സ്വീകരണം കിട്ടുന്നത് കണ്ടിട്ടില്ലെന്നും നായകിയുടെ സംവിധായകൻ ഗോവി പറയുന്നു.

കമൽഹാസന്റെ തൂങ്കാവനമാണ് തൃഷയുടെ ഏറ്റവും പുതിയ ചിത്രം. കൂടാതെ മറ്റ് ചില സൂപ്പർതാര ചിത്രങ്ങളിലും തൃഷയെ പ്രേക്ഷകർക്ക് അടുത്ത് തന്നെ കാണാനാകും.