വിണ്ണൈതാണ്ടി വരുവായ 2 വരുന്നു

പ്രണയിച്ചു നടക്കുന്നവരും പ്രണയം തകര്‍ന്നവരും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈതാണ്ടി വരുവായ. തൃഷയും ചിമ്പുവും ജോഡികളായി എത്തിയ ചിത്രം തമിഴ്നാട്ടിലും കേരളത്തിലും ഹിറ്റായ ചിത്രമാണ്.

ഇതാ ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ഗൗതം മേനോന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിമ്പുവിനെ നായകനാക്കി ചിത്രീകരണം നടക്കുന്ന അച്ചം എന്‍പത് മഡൈയടാ എന്ന സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ വിണ്ണൈതാണ്ടി വരുവായ 2 ആരംഭിക്കും.

തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും ഗൗതം മേനോന്‍ ഈ ചിത്രം റീമേയ്ക്ക് ചെയ്തിരുന്നു.