ഗൗതം മേനോൻ ചിത്രത്തിൽ വിക്രം

വിക്രം, ഗൗതം മേനോൻ

‘തല അജിത്തിനൊപ്പം യെന്നൈ അറിന്താലിൽ ഒന്നിച്ച ഗൗതം മേനോൻ ചിയാൻ വിക്രവുമായി കൈകോർക്കുന്നു. ഐയ്ക്ക് ശേഷം വിക്രത്തിന്റെ ചിത്രം ഏതെന്ന് അറിയാനും യെന്നൈ അറിന്താൽ വിജയമായതോടെഗൗതം മേനോന്റെ അടുത്ത ചിത്രമറിയാനും ഒരേ ആകാംക്ഷയായിരുന്നു പ്രേക്ഷകർക്ക്.

ഇവർ ഒന്നിക്കുന്നുവെന്ന വാർത്ത കേട്ടതോടെ ആരാധകരെല്ലാം വൻ പ്രതീക്ഷയിലാണ്. ഗൗതവും വിക്രവും കൂടിക്കാഴ്ച നടത്തിയെന്നും തിരക്കഥ ഇഷ്ടപ്പെട്ട വിക്രം ചിത്രത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതുമായാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ട്.

നിലവിൽ വിക്രം ചെയ്തുവരുന്നത് 10 എൻട്രതുക്കുള്ള എന്ന ചിത്രമാണ്. വിജയ് മിൽട്ടൻ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ അവസാനിക്കും അതിന് ശേഷമാകും ഗൗതം മേനോൻ ചിത്രം തുടങ്ങുക. ഈ സമയത്തിനിടെ ഗൗതം മേനോൻ ചിമ്പുവുമായുളള ചിത്രം പൂർത്തിയാക്കും.