ഈ മോർഫിങിനെക്കാൾ ഭേദം മാനഭംഗമെന്ന് ഹൻസിക

ഹൻസിക

വ്യാജനഗന്ചിത്രങ്ങൾ പുറത്തുവിടുന്നത് മാനഭംഗപ്പെടുത്തുന്നതിനേക്കാൾ ഭീകരമാണെന്ന് തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്വാനി. നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ, വിഡിയോകൾ സോഷ്യൽമീഡിയയിലൂടെയും മറ്റു വെബ്സൈറ്റുകളിലൂടെയും പ്രചരിക്കുന്നത് മാനഭംഗത്തേക്കാൾ തരംതാഴ്ന്ന പ്രവർത്തിയാണെന്ന് ഹൻസിക പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഹൻസികയുതേടെന്ന് പ്രചരിപ്പിക്കുന്ന ഒരു വിഡിയോ ക്ലിപ്പ് ഇന്റർനെറ്റിൽ പുറത്തായത്. ഹൻസികയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോ വാട്ട്സാപ്പ് വഴിയായിരുന്നു പ്രചരിച്ചത്. ബാത്ത്റൂമിൽ പെൺകുട്ടി കുളിക്കുന്നതും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് വിഡിയോയിൽ ഉള്ളത്. ബാത്ത്റൂമിൽ വച്ചിരുന്ന ഒളിക്യാമറ വഴിയാണ് വിഡിയോ പകർത്തിയിരിക്കുന്നതും. മൂന്ന് മിനിട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോ വളരെ പെട്ടന്നാണ് ഇന്റർനെറ്റിൽ വൈറലായത്.

എന്നാൽ ഇതിനെതിരെ പ്രതികരിക്കാനോ പൊലീസിൽ പരാതി നൽകാനോ താരം തയാറായതുമില്ല. എന്നാൽ അവസാനം ഉചിതമായൊരു മറുപടിയുമായി താരം രംഗത്തെത്തി. ഇത്തരം വിഡിയോകൾ പ്രചരിക്കുന്നത് തങ്ങളെ വളരെയേറെ വിഷമിപ്പിക്കാറുണ്ടെന്ന് ഹൻസിക പറയുന്നു. ‘സിനിമകളിൽ കാണുന്നതുപോലെയുള്ള മണിമാളികകളില്ല ഞങ്ങൾ താമസിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയും അത് ആരാധകരെ തൃപ്തിപ്പെടുത്താനും ഞങ്ങളും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഹൻസിക പറയുന്നു.

ഇത് മാനഭംഗത്തേക്കാൾ ഭീകരമാണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ദൈവം ഉചിതമായ ശിക്ഷ നൽകും. ഹൻസിക പറഞ്ഞു. വ്യാജവിഡിയോയ്ക്കെതിരെ പരാതി കൊടുക്കാത്തിന്റെ കാരണത്തെപ്പറ്റി ചോദിച്ചപ്പോൾ നടി ക്ഷുഭിതയായി ഇങ്ങനെ പ്രതികരിച്ചു. ‘ ആ വിഡിയോയിൽ കാണുന്നത് ഞാനല്ല, പിന്നെ എന്തിനാണ് ഞാൻ പൊലീസിൽ പരാതി കൊടുക്കുന്നത്.