തെരുവുനായയുടെ ഫ്രണ്ടാണ്; പക്ഷെ കേരളത്തിന്റെ ശത്രുവല്ല

ഞാന്‍ കേരളത്തിന്‍റെ ശത്രുവല്ലെന്ന് നടന്‍ വിശാല്‍. കേരളത്തില്‍ തെരുവ് പട്ടികളെ കൊല്ലുന്നതിനെതിരെ ഞാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ എന്‍റെ പ്രസ്താവനെ വളച്ചൊടിച്ച് മാധ്യമങ്ങളില്‍ വന്നത് ‘ബോയ്കോട്ട് കേരള’ എന്ന സമരമാര്‍ഗം വിശാല്‍ തുടങ്ങിയെന്നാണ്.

‘ ഞാന്‍ കേരളത്തിന്‍റെ ശത്രുവല്ല. ദയവായി ഒരുകാര്യം റിപ്പോര്‍ട്ട് ചെയ്യുന്പോള്‍ അത് രാഷ്ട്രീയവത്കരിക്കരുത്. മിണ്ടാപ്രാണികളെ പിന്തുണയ്ക്കുന്നത് തെറ്റാണോ ? വിശാല്‍ ചോദിക്കുന്നു.

സിനിമ എന്‍റെ പ്രൊഫഷനാണ്. എന്‍റെ അമ്മയെപോലെയാണ്. സിനിമയെ ബാധിക്കുന്ന എന്ത് പ്രശ്നമുണ്ടായാലും ഞാന്‍ അസ്വസ്ഥനാകും. അതുകൊണ്ട് തന്നെയാണ് വിഡിയോ പൈറസിക്കെതിരെ നേടിട്ട് രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ എനിക്ക് ഒരുതാല്‍പര്യവുമില്ല. വിശാല്‍ പറഞ്ഞു.

നേരത്തെ കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നടന്‍ വിശാല്‍ നിരാഹാരസമരം നടത്തിയിരുന്നു. ഒരു മൃഗസ്നേഹി എന്ന നിലയിലാണ് ഈ സമരത്തില്‍ പങ്കെടുത്തതെന്നും നായ്ക്കളെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ പറഞ്ഞിരുന്നു.