10 എൻട്രതുക്കുള്ളൈ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം തമിഴിൽ മറ്റൊരു സൂപ്പർഹിറ്റ് ഒരുക്കാനുള്ള പദ്ധതിയിലാണ് വിക്രം. തമിഴകത്തിന്റെ സൂപ്പർതാരം സയൻസ് ഫിക്ഷൻ ചിത്രവുമായി തിരിച്ചെത്തുകയാണ്. ഇരു മുഗൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ശങ്കർ ആണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നയൻതാരയും നിത്യ മേനോനുമാണ് നായികമാർ. മികച്ച സാങ്കേതികതികവിൽ ഒരുക്കുന്ന ചിത്രത്തിൽ ഇന്റലിജെന്റ് ആക്ഷൻ രംഗങ്ങള്‍ക്ക് പ്രധാന്യം ഉണ്ട്. ഒരു വർഷമായി സംവിധായകൻ ഈ ചിത്രത്തിന്റെ തിരക്കഥാപ്രവർത്തനങ്ങളിലായിരുന്നു. വിക്രത്തിലെ പ്രതിഫലം കൂടാതെ 25 കോടിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.