വിക്രം, നയൻതാര; ഇരുമുഗൻ ടീസർ‌

വിക്രം നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ഇരുമുഗന്റെ ടീസർ പുറത്തിറങ്ങി. നയൻതാരയും നിത്യ മേനോനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ആനന്ദ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലേഷ്യയിലാണ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. വിക്രമിന്റെ അമ്പതാം ജന്മദിനമായ ഞായറാഴ്ച പിറന്നാളാഘോഷമായാണ് ടീസര്‍ ഇറക്കിയത്. ഭിന്നലിംഗക്കാരനായും രഹസ്യാന്വേകനായും ഇരട്ട വേഷത്തിലാണ് വിക്രം ഇരുമുഗനില്‍ എത്തുന്നത്.