ഇരു മുഗൻ ചിത്രീകരണം തുടങ്ങി

ഇരു മുഗൻ ലൊക്കേഷനിൽ നിന്നും

വിക്രമിനെ നായകനാക്കി ആനന്ദ് ശങ്കർ ഒരുക്കുന്ന ഇരു മുഗന്റെ ചിത്രീകരണം തുടങ്ങി. സിനിമയുടെ ചിത്രീകരണദൃശ്യങ്ങൾ ഇന്റർ‌നെറ്റിൽ പുറത്തുവന്നിട്ടുണ്ട്. താടിവച്ച് കിടിലൻ ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്.

ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലറാണ്. ഇരട്ടവേഷത്തിലാകും വിക്രം എത്തുക. നയൻതാരയും നിത്യ മേനോനുമാണ് നായികമാർ. മികച്ച സാങ്കേതികതികവിൽ ഒരുക്കുന്ന ചിത്രത്തിൽ ഇന്റലിജെന്റ് ആക്ഷൻ രംഗങ്ങള്‍ക്ക് പ്രധാന്യം ഉണ്ട്. ഒരു വർഷമായി സംവിധായകൻ ഈ ചിത്രത്തിന്റെ തിരക്കഥാപ്രവർത്തനങ്ങളിലായിരുന്നു.

വിക്രത്തിലെ പ്രതിഫലം കൂടാതെ 25 കോടിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.