കബലിയുടെ കിടിലൻ ഫാൻ ടീസർ

സ്റ്റൈൽമന്നൻ രജനീകാന്തിന്റെ പുതിയ ചിത്രം കബലിയുടെ ഫാൻമേഡ് ടീസർ തരംഗമാകുന്നു. കിയാനു റീവ്സിന്റെ ഹോളിവുഡ് ചിത്രം ജോൺ വിക്കിൽ നിന്നുള്ള ദൃശ്യങ്ങളും ഹിന്ദി ചിത്രം റോക്കി ഹാൻഡ്സം സിനിമയുടെ സംഗീതവും ചേർത്താണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം മെയ് റിലീസ് ആണ്. മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബലീശ്വരനെയാണ് രജനി അവതരിപ്പിക്കുന്നത്. രാധികാ ആപ്‌തേ, ധന്‍സിക, കിഷോർ എന്നിവരാണ് മറ്റുതാരങ്ങൾ.