വിന്റേജ് ലുക്കിൽ രജനി; കബാലി ചിത്രങ്ങൾ പുറത്ത്

രജനീകാന്ത് ചിത്രം കബാലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നു. രജനിയും രാധിക ആപ്തെയും ഒരുമിച്ചുളള ചിത്രങ്ങളും വിന്റേജ് ലുക്കിൽ പഴയകാലഗെറ്റപ്പിലുള്ള രജനിയെയും ചിത്രത്തിൽ കാണാം.

സാള്‍ട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുകളുമായിരിക്കും കബാലിയുടെ പ്രത്യേകത. രജനിയുടെ മകളായി എത്തുന്നത് ധൻസികയാണ്. മുടിപറ്റ വെട്ടി വേറിട്ട ഗെറ്റപ്പിലാണ് ധൻസിക.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്.

ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.