കബാലി കാണണോ ആദ്യ ദിനം? ടിക്കറ്റ് ഞങ്ങൾ തരും

ആന്റണി പെരുമ്പാവൂർ, രജനികാന്ത്, മോഹന്‍ലാൽ

ആരാധകർ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമായ കബാലി ആദ്യ ദിനം തന്നെ കാണണോ ? ക്യൂ നിന്നും തിരക്കു കൂട്ടിയും ടിക്കറ്റെടുക്കാൻ മിനക്കെടേണ്ട. പകരം ടിക്കറ്റ് മനോരമ ഒാൺലൈൻ തരും.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. മനോരമ ഒാൺലൈൻ ഒരുക്കുന്ന കബാലി കോണ്ടസ്റ്റിൽ പങ്കെടുത്ത് ഞങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിങ്ങളുമുണ്ടെങ്കിൽ സൂപ്പർ സ്റ്റാറിന്റെ സിനിമ ആദ്യ ദിനം തന്നെ കാണാനാകും.

തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലായി 10 വീതം ഭാഗ്യവാൻമാർക്കാണ് ടിക്കറ്റുകൾ ലഭിക്കുക. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് കബാലി കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 250 തിയറ്ററുകളിലാണ് കേരളത്തിൽ കബാലി റിലീസിനെത്തുക. ജൂലൈ 22നാണ് കബാലി പുറത്തിറങ്ങുക.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യൂ....