രജനിയ്ക്ക് വില്ലനായി ജെറ്റ് ലീ

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബലി. പാ രഞ്ജിത് ഒരുക്കുന്ന ചിത്രത്തിൽ അധോലോക നായകനായാണ് രജനീകാന്ത് എത്തുന്നത്. ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്ത കൂടി പുറത്തുവന്നിരിക്കുന്നു.

സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത് ചൈനീസ് ആക്ഷൻഹീറോ ജെറ്റ് ലീ ആണത്രേ. ഇതുസംബന്ധിച്ച ഔദ്യോഗികവെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല. പ്രകാശ് രാജ് അവതരിപ്പിക്കാനിരുന്ന വേഷമായിരിക്കും ജെറ്റ് ലീ ചെയ്യുക.

ജെറ്റ് ലിയ്ക്ക് പുറമെ ഡോണി യെൻ, വിൻസ്റ്റൺ, സൈമൺ യാം, ജിയാങ് വെൻ എന്നിവരെയും ചിത്രത്തിനായി പരിഗണിച്ചിരുന്നു. മദ്രാസിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാധിക ആപ്തെയാണ് നായിക.