എയ്ഡ്സ് ബാധിതരായ കുട്ടികള്‍ക്ക് കമലിന്‍റെ 16 കോടി

അന്‍പത് വര്‍ഷം നീണ്ട സിനിമാജീവിതത്തിനിടയില്‍ ആദ്യമായാണ് ഉലകനായകന്‍ കമല്‍ഹാസന്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചത്. ഒരു പ്രമുഖ ടെക്‌സ്റ്റൈല്‍ ഷോപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി കരാ‍ര്‍ ഒപ്പിട്ട കമലിന് പ്രതിഫലമായി ലഭിച്ചത് 16 കോടി രൂപയും.

പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കൊരു മാതൃക കൂടി കാണിച്ചുനല്‍കുകയായിരുന്നു അദ്ദേഹം. പ്രതിഫലം കിട്ടിയ മുഴുവന്‍ തുകയും കമല്‍ഹാസന്‍ ഉടന്‍ തന്നെ എയ്ഡ്സ് ബാധിതരായി കഴിയുന്ന കുട്ടികളുടെ ക്ഷേമനിധിയിലേക്ക് കൊടുക്കുകയാണുണ്ടായത്.

കമല്‍ഹാസന്‍റെ ആദ്യപരസ്യ ചിത്രം കാണാം

ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന്റെ വിപണന പരസ്യത്തിലോ ബ്രാന്‍ഡിന്റെ പ്രചരണത്തിലോ ഇതുവരെ ഭാഗമാകാത്ത ആളാണ് കമല്‍ഹാസനും നടന്‍ രജനീകാന്തും. ഒരു ബ്രാന്‍ഡ് അംബാസിഡര്‍ എന്ന ലേബലില്‍ നിന്നും ഏറെ അകലംപാലിച്ചിരുന്ന കമല്‍ഹാസന്‍ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ ടെക്‌സ്റ്റൈല്‍ ഷോപ്പിനു വേണ്ടിയാണ് ആ തീരുമാനം മാറ്റിമറിച്ചത്. ഈ മുഴുവന്‍ തുകയും എച്ച്‌.ഐ.വി ബാധിധരായ കുട്ടികളുടെ ചികിത്സയ്‌ക്ക് വേണ്ടിയാവും ഉപയോഗിക്കുക.