കമൽഹാസൻ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി

ഉലകനായകൻ കമൽഹാസൻ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. താക്കറെയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

രാജ് താക്കററെയും ഭാര്യ ശര്‍മിളയും മകൾ ഉർവശിയും കമൽഹാസനെ സ്വീകരിച്ചു. ഈ കൂടിക്കാഴ്ചയുടെ കാരണം പുറത്തുവിട്ടിട്ടില്ല. നേരത്തെ നവനിര്‍മാണ്‍ സേനയിൽ കമൽ ചേരുന്നുവെന്ന് വാർത്ത വന്നിരുന്നെങ്കിലും അത് തെറ്റാണെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.