10 കോടിയുടെ കമല്‍ഹാസന്‍റെ ആദ്യപരസ്യചിത്രം

പതിറ്റാണ്ടുകള്‍ നീണ്ട സിനിമാജീവിതത്തിനിടയില്‍ ആദ്യമായി ഒരു പരസ്യചിത്രത്തില്‍ കമല്‍ഹാസന്‍ അഭിനയിച്ചു. ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന്റെ വിപണന പരസ്യത്തിലോ ബ്രാന്‍ഡിന്റെ പ്രചരണത്തിലോ ഇതുവരെ ഭാഗമാകാത്ത ആളാണ് കമല്‍ഹാസനും നടന്‍ രജനീകാന്തും.

ഒരു ബ്രാന്‍ഡ് അംബാസിഡര്‍ എന്ന ലേബലില്‍ നിന്നും ഏറെ അകലംപാലിച്ചിരുന്ന കമല്‍ഹാസന്‍ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ ടെക്‌സ്റ്റൈല്‍ ഷോപ്പിനു വേണ്ടിയാണ് ആ തീരുമാനം മാറ്റിമറിച്ചത്. ഈ കന്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായതിന് അദ്ദേഹത്തിന് ലഭിച്ചത് 10 കോടി രൂപയാണ്. ഈ മുഴുവന്‍ തുകയും എച്ച്‌.ഐ.വി ബാധിധരായ കുട്ടികളുടെ ചികിത്സയ്‌ക്ക് വേണ്ടിയാവും ഉപയോഗിക്കുക.

തമിഴ് ചിത്രങ്ങളിലെ ഹാസ്യതാരവും പരസ്യചിത്രസംവിധായകനുമായ കൃഷ്ണയാണ് ഈ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം ഗിബ്രാന്‍.. ജോണ്‍ ജേക്കബ് പായപള്ളിയാണ് ഛായാഗ്രഹണം.