കമല്‍ഹാസന്‍ പൊലീസ് വേഷത്തിലെത്തുന്നു

ഉലകനായകന്‍ കമല്‍ഹാസന്‍ വീണ്ടും പൊലീസ്കുപ്പായം അണിയുന്നു. പുതിയ ചിത്രമായ ഒരേ ഇരവിലാണ് കമല്‍ പൊലീസ് വേഷത്തിലെത്തുന്നത്. മന്‍മഥന്‍ അന്പിന് ശേഷം തൃഷ വീണ്ടും കമല്‍ഹാസന്‍റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ഒരേ ഇരവ്.

വേട്ടയാട് വിളയാടിന് ശേഷം കമല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് സമാനമായ സ്റ്റൈലില്‍ ആയിരിക്കും ഒരുക്കുക. പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

രാജ്കമല്‍ ഇന്റകര്‍നാഷനലും ഒരു പ്രമുഖ നിര്‍മ്മാണകമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജിബ്രാന്‍.